ഭരിച്ച് മുടിച്ച് മോദി; ഇന്ത്യയുടെ കടം 49 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടിയായി

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം നാലരവര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ കടം 82 ലക്ഷം കോടി രൂപയായി. 49 ശതമാനം വര്‍ധിച്ചാണ് ഇന്ത്യയുടെ ആകെ കടബാധ്യത 82 ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്റ്റാറ്റസ് പേപ്പര്‍ ഓണ്‍ ഗവണ്‍മെന്റ് ഡെബ്റ്റ്‌സ് റിപ്പോര്‍ട്ടിലാണ് കടബാധ്യത കുത്തനെ വര്‍ധിച്ചതായി പറയുന്നത്.

ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിജെപിയുടെ നാലര വര്‍ഷക്കാലത്തെ ഭരണത്തില്‍ രാജ്യത്തെ പൊതുകടം 51.7 ശതമാനവും ആഭ്യന്തര കടം 54 ശതമാനവും ആയി കൂടിയിട്ടുണ്ട്. ഈ കാലയളവില്‍ വിവിധ കരാറുകളിലൂടെയുള്ള കടം 100 ശതമാനവും വിപണികളില്‍ നിന്നുമുള്ള കടമെടുക്കല്‍ 47.5 ശതമാനവുമായി ഉയര്‍ന്നു.

2014 ല്‍ സര്‍ക്കാരിന്റെ ആകെ കടബാധ്യത 54,90,763 കോടിരൂപയായിരുന്നു. എന്നാല്‍ നാലരവര്‍ഷം പിന്നിട്ട് 2018 സെപ്തംബറില്‍ ഈ കടം 82,03,253 കോടിരൂപയായി ഉയരുകയായിരുന്നു. സര്‍ക്കാര്‍ ലക്ഷ്യമിട്ട ധനക്കമ്മി 6.24 കോടിയായിരുന്നു. എന്നാല്‍ ഇത് 114.8 ശതമാനം വര്‍ധിച്ച് 7.17 കോടിയിലെത്തുകയായിരുന്നു. ധനക്കമ്മി കൂടിയതോടെ സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തകിടംമറിയുകയായിരുന്നു.

DONT MISS
Top