വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയെ ഇളക്കിമറിക്കാന്‍ സണ്ണി ലിയോണ്‍ എത്തുന്നു


കൊച്ചി: വാലന്റൈന്‍സ് ഡേയിക്കു കൊഴുപ്പേകാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തും. ‘വാലന്റൈന്‍സ് നൈറ്റ് 2019’ എന്ന പരിപായിയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംഗീത നൃത്ത പരിപാടിയില്‍ സണ്ണി ലിയോണിനൊപ്പം ബോളിവുഡ് ഗായിക തുളസി കുമാറും പങ്കെടുക്കും. എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ സംയുക്തമായി നടത്തു്‌നന പരിപാടി വൈകിട്ട് ആറിന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഡാന്‍സ് സൂപ്പര്‍താരം എംജെ5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലനിസ്റ്റ് ശബരീഷ് തുടങ്ങിയ വന്‍ താരനിര അടങ്ങുന്നതായിരിക്കും ‘വാലന്റൈന്‍സ് നൈറ്റ് 2019’. ആദ്യമായാണ് തുളസി കുമാര്‍ കേരളത്തില്‍ പരിപാടിക്കെത്തുന്നത്. നാല് വിഭാഗങ്ങലിലായി 12,000 പേര്‍ക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 1000 രൂപാ മുതല്‍ 5000 രൂപാ വരെയാണ് പരിപായിയുടെ ടിക്കറ്റ് നിരക്കുകള്‍.

ഇതിന് മുന്‍പും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചടങ്ങിന് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി ചിത്രം ‘മധുര രാജ’യിലെ ഗാനരംഗത്തിലും സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമ താരം തന്നെ പങ്കുവെച്ചിരുന്നു.

DONT MISS
Top