മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയ ആദ്യ കമ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയന്‍: കാഞ്ച ഇലയ്യ


കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദലിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇലയ്യ. ദ വയര്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് കാഞ്ച ഇലയ്യ പിണറായിയെ പുകഴ്ത്തിയത്. സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ വര്‍ഗ സമരവുമായി ബന്ധിപ്പിക്കുന്നതില്‍ ഏകെ ഗോപാലനും പി സുന്ദരയ്യയ്ക്കും ശേഷം വിജയകരമായി പ്രവര്‍ത്തിക്കാന്‍ പിണറായിക്ക് സാധിച്ചു എന്നും കാഞ്ച കുറിച്ചു.

പ്രളയത്തെ കൈകാര്യം ചെയ്തതിലുള്‍പ്പെടെ ഭരണമികവ് തെളിയിച്ച പിണറായി ശബരിമല പ്രശ്‌നവും നന്നായി കൈകാര്യം ചെയ്തു. ശബരിമല പ്രശ്‌നത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്ത ഹിന്ദുത്വ വര്‍ഗീയ ശക്തികളേയും യാഥാസ്ഥിതിക സമുദായ സംഘടനകളേയും ലക്ഷക്കണക്കിന് സ്ത്രീകളെ അണിനിരത്തി പ്രതിരോധിച്ചു. അദ്ദേഹം കുറിച്ചു.

ദലിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ പങ്കാളിത്തം അദ്ദേഹം ഉറപ്പുവരുത്തി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ പഠിച്ചിട്ടും പരിവര്‍ത്തനമുണ്ടാകാത്ത സവര്‍ണ ജാതിക്കാര്‍ക്കും പിണറായി മാതൃകയാണ് കാഞ്ച പറയുന്നു.

ഇത്തരത്തില്‍ ഒരു സാമൂഹിക പരിവര്‍ത്തനം നടത്താത്തതിനാലാണ് ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കേരളത്തിന്റെ സാമൂഹിക-നവോത്ഥാന പശ്ചാത്തലം അദ്ദേഹം തന്റെ ലേഖനത്തില്‍ ചുരുക്കി വിവരിക്കുന്നുമുണ്ട്.

DONT MISS
Top