1991ലെ ഹൈക്കോടതിയുടെ ശബരിമല വിധി നിയമപ്രകാരമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 1991 ലെ ഹൈക്കോടതിയുടെ ശബരിമല വിധി നിയമപ്രകാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1991ന് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. അതിനാലാണ് സുപ്രിംകോടതി ആ വിധി തിരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ലിംഗസമത്വം എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാടെടുത്തിട്ടില്ല.

അന്‍പതുലക്ഷം വനിതകള്‍ മതിലില്‍ അണിചേര്‍ന്ന വനിതാമതില്‍ സ്ത്രീകള്‍ അണിചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു. നാടിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ യാഥാസ്ഥിതികര്‍ എന്നും ശ്രമിച്ചിരുന്നു. ഇനിയും നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തി മുന്നോട്ട് പോകുമെന്നും എതിര്‍പ്പ് വകവെയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top