ബിജെപി ഒരിക്കല്‍ക്കൂടി ഭരണത്തിലേറിയാല്‍ മോദിയും അമിത്ഷായും രാജ്യം തകര്‍ക്കും: അരവിന്ദ് കേജ്‌രിവാള്‍

ഫയല്‍ ചിത്രം

ദില്ലി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അമിത്ഷായും മോദിയും ചേര്‍ന്ന് രാജ്യം തകര്‍ക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം തിരിച്ചുപിടിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്ന് രാജ്യം തകര്‍ത്തുകളയുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

ബിജെപിയുടെ ജനദ്രോഹ ഭരണത്തില്‍ ജനങ്ങള്‍ മടുത്തു. ഭരണകാലയളവില്‍ ജനങ്ങളില്‍ വര്‍ഗീയ വിഷം നിറക്കാന്‍ മാത്രമാണ് സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളത്. അഞ്ച് വര്‍ഷം ഭരിച്ച് ഇന്ത്യയെ നശിപ്പിക്കുകയായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് കേജ്‌രിവാള്‍ പറഞ്ഞു.

ഈ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതുകയാണ് വേണ്ടതെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്നുകൊണ്ട് ജനങ്ങളെ ഇതിനായി സജ്ജമാക്കേണ്ടതുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു. പഞ്ചാബിലെ സംഗ്രൂറില്‍ മാധ്യമപ്രവവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

DONT MISS
Top