കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; രാഷ്ട്രീയ നാടകം ആശുപത്രി വരെ എത്തി


കര്‍ണ്ണാടക: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്ന കര്‍ണ്ണാടകയുടെ മണ്ണില്‍ എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിഡദയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലാണ് വാക്കു തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായത്. ജെഎന്‍ ഗണേശ്, ആനന്ദ് സിംഗ് എന്നിവര്‍ തമ്മിലാണ് ഇന്ന് പുലര്‍ച്ചെ അസ്വാരസ്യങ്ങള്‍ ഉണ്ടായത്.

എംഎല്‍എമാര്‍ തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായപ്പോള്‍ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജെഎന്‍ ഗണേശ് ബിജെപിയുമായി സഹകരിക്കുന്നുവെന്ന ആനന്ദ് സിംഗിന്റെ ആരോപണത്തെത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

എന്നാല്‍ സഖ്യസര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. മാധ്യമങ്ങളും ബിജെപിയുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആനന്ദ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ട്ടിയുടെ ചുമതലയുള്ള കെസി വേണുഗോപാല്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top