കോടികള്‍ വേണ്ട, ജിങ്കന്‍ മതി; എടികെ നല്‍കിയ ഓഫര്‍ നിരസിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

സന്ദേശ് ജിങ്കാന്‍

ജനുവരി ട്രാന്‍സ്ഫറില്‍ ജിങ്കനെ സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി എത്തിയ എടികെ നിരാശരായി. അവര്‍ വച്ചനീട്ടിയ കോടികളുടെ ഓഫര്‍ നിരസിച്ചതോടെയാണ് താരം കേരളത്തില്‍ത്തന്നെ നിലനില്‍ക്കുമെന്ന് ഉറപ്പായത്. ജിങ്കനെ ഒരു കാരണവശാലും വില്‍ക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മറുപടി നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ഡിഫന്‍സില്‍ മികച്ച പ്രകടനമാണ് ജിങ്കന്‍ നടത്തിയത്. ഖത്തറില്‍ നിന്നുവരെ അദ്ദേഹത്തിനെ തേടി ക്ലബുകള്‍ എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ പ്രകടനത്തിന്റെ ബലത്തിലാണ് എടികെയും അദ്ദേഹത്തിനായി വലവിരിച്ചത്.

അടുത്ത സീസണില്‍ അതേക്കുറിച്ച് ആലോചിക്കാം എന്ന് ജിങ്കാന്‍ എടികെയോട് പ്രതികരിച്ചതായാണ് ക്ലബിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതിനു മുമ്പ് കരാര്‍ പുതുക്കി ജിങ്കനെ ബ്ലാസ്റ്റേഴ്‌സില്‍ നിര്‍ത്താം എന്ന് കേരളാ മാനേജ്‌മെന്റും കണക്കുകൂട്ടുന്നു. നിലവില്‍ കേരളത്തിന്റെ ക്യാപ്റ്റനാണ് താരം. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ തവണ മൈതാനത്തിറങ്ങിയതും മറ്റാരുമല്ല.

DONT MISS
Top