കോട്ടയം അരീപ്പറമ്പില്‍ പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടി; പ്രതി അറസ്റ്റില്‍

കോട്ടയം: കോട്ടയം അരീപ്പറമ്പില്‍ പതിനഞ്ചുകാരിയെ കൊന്നു കുഴിച്ചു മൂടി. കഴിഞ്ഞ ദിവസം രാത്രി വിട്ടില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം മണര്‍കാട് അരീപ്പറമ്പ് ഒറവയ്ക്കലുള്ള പുരയിടത്തില്‍ ചാക്കില്‍ക്കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ചെന്നിക്കര ഹോളോബ്രിക്‌സിലെ ഡ്രൈവര്‍ അജീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒറവയ്ക്കലിന് സമീപം ചെന്നിക്കര ഏജന്‍സീസിന്റെ ഹോളോബ്രിക്‌സിന്റെ പുരയിടത്തിലെ വാഴക്കൂട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥാപനത്തിലെ ഡ്രൈവര്‍ അജീഷിന്റെ ഫോണ്‍ കോളാണ് ഏറ്റവും ഒടുവില്‍ ലഭിച്ചത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് അജീഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രതി കൊല നടത്തിയത് സമ്മതിച്ചതും മൃതദേഹം വാഴക്കൂട്ടത്തില്‍ ഉപേക്ഷിച്ചതായി പറഞ്ഞതും.

ഡിവൈഎസ്പി ആര്‍ ശ്രികുമാര്‍, സിഐ ടി ആര്‍ ജിജു, എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിച്ചേര്‍ന്നിട്ടുണ്ട്. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ അറസ്റ്റുചെയ്യും. നേരത്തെ രണ്ട് തവണ വിവാഹം ചെയ്യുകയും അവരെ ഉപേക്ഷിക്കുകയും ചെയ്ത ചരിത്രമാണ് പ്രതി്ക്കുള്ളത്. ചെന്നിക്കര ഹോളോ ബ്രിക്‌സിന് സമീപത്തെ മുറിയിലാണ് പ്രതി താമസിക്കുന്നത്.

DONT MISS
Top