മൊബൈലിന്റെ പാസ്‌വേര്‍ഡ് നല്‍കിയില്ല; ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ചു

ജക്കാര്‍ത്ത: മൊബൈലിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ചു. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. ദേദി പുര്‍ണാമ എന്നയാളെയാണ് ഭാര്യ കൊലപ്പെടുത്തിയത്. വീടിന്റെ ഓടുകള്‍ ശരിയാക്കുകയായിരുന്ന ദേദിയോട് ഭാര്യ ഫോണിന്റെ പാസ്‌വേര്‍ഡ് ചോദിച്ചു. എന്നാല്‍ പാസ്‌വേര്‍ഡ് നല്‍കാന്‍ ദേദി തയ്യാറായില്ല. ഇതിന്റെ പേരില്‍ രണ്ടുപേരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഉടന്‍ തന്നെ ഭാര്യ ദേദിയുടെ ദേഹത്ത് പെട്രോള്‍  ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു.

പൊള്ളലേറ്റ് രണ്ട് ദിവസത്തിനുശേഷമാണ് ദേദി മരിച്ചത്. വാക്കേറ്റം തുടങ്ങിയപ്പോള്‍ ദേദി ഓട് വയ്ക്കുന്നത് നിര്‍ത്തി താഴേക്ക് ഇറങ്ങി വന്ന് ഭാര്യയെ മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. ഇതില്‍ കുപിതയായാണ് ഭാര്യ ദീദിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞ് അതുവഴി വന്നയാളാണ് ദീദിയെ രക്ഷപ്പെടുത്തിയത്.

ദീദിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

DONT MISS
Top