പശുസംരക്ഷണത്തിനുവേണ്ടി മദ്യത്തിന് പ്രത്യേക സെസ് എര്‍പ്പെടുത്താനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: സംസ്ഥാനത്തെ പശുസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ക്കും ബിയറുകള്‍ക്കുമാണ് സെസ് എര്‍പ്പെടുത്തുക.

0.50 മുതല്‍ രണ്ട് രൂപവരെയാണ് ഒരു കുപ്പി ബിയറിനും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ക്കും അധികമായി ഈടാക്കുക. ഇതോടെ മദ്യത്തിന് 10 രൂപയുടെ വര്‍ധനവ് ഉണ്ടാകും. ഇതു വഴി 155 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

യുപിയില്‍ പശുക്കള്‍ക്ക് ആവശ്യമായ ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മിച്ചു നല്‍കണം എന്ന് തീരുമാനമായിരുന്നു. ഇതിനു പുറമെ പശുക്കളുടെ സംരക്ഷണത്തിനായി മറ്റ് പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ഈ പദ്ധതികള്‍ക്കാണ് ഇതിലൂടെ ലഭിക്കുന്ന തുക ചെലവഴിക്കുക.

DONT MISS
Top