തുരന്തോ എക്‌സ്പ്രസില്‍ യാത്രക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു


ദില്ലി: ജമ്മു-ദില്ലി തുരന്തോ എക്‌സ്പ്രസില്‍ കത്തിയും തോക്കും കാട്ടി അക്രമിസംഘം കൊള്ളയടിച്ചു. ട്രെയിനിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരികളായ സംഘമാണ് യാത്രക്കാരെ കത്തിയും തോക്കും കാണിച്ച് ഭയപ്പെടുത്തിയശേഷം കൊള്ളയടിച്ചത്.

വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയാണ് പത്ത് പേരടങ്ങുന്ന ആയുധധാരികളായ സംഘം ബി 3, ബി 7 എ സി കോച്ചിലേക്ക് അതിക്രമിച്ച് കടന്നത്. യാത്രക്കാരുടെ പണവും സ്വര്‍ണാഭരണങ്ങളും സംഘം അപഹരിച്ചു.

സംഭവം നടക്കുമ്പോള്‍ റെയില്‍വെ ഉദ്യോഗസ്ഥരാരും പരിസരത്തുണ്ടായിരുന്നില്ല. യാത്രക്കാരിലൊരാള്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതി സമര്‍പ്പിച്ചതോടെയാണ് കവര്‍ച്ചാവിവരം പുറത്തറിയുന്നത്.

DONT MISS
Top