കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍; അവകാശവാദങ്ങളില്ലാതെ ടീമിനെ വിജയിപ്പിക്കാന്‍ ‘പ്രൊഫസറെത്തി’

കേരളത്തിന്റെ ഐഎസ്എല്‍ ഫുട്‌ബോള്‍ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍. ദി പ്രൊഫസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നെലോ വിന്‍ഗദയാണ് പരിശീലകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ ടീമീന് പുത്തനുണര്‍വ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പോര്‍ച്ചുഗല്‍ സ്വദേശിയാണ് നെലോ വിന്‍ഗദ. നേരത്തെ ഐഎസ്എല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുണ്ട് വിന്‍ഗദ. അന്ന് ടീം അഞ്ചാമതായി ലീഗില്‍ ഫിനിഷ് ചെയ്തിരുന്നു.

ഡേവിഡ് ജെയിംസിനെ പുറത്താക്കിയ ഒഴിവില്‍ വന്നുചേര്‍ന്ന വിന്‍ഗദയുമായി ഈ സീസണിന്റെ അവസാന മത്സരം വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗല്‍ അണ്ടര്‍ 20 ടീം, സൗദി അറേബ്യ, ഇറാന്‍ അണ്ടര്‍ 23, മലേഷ്യ, ഈജിപ്ത് എന്നീ ദേശീയ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുള്ള നെലോയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ വിജയവഴിയില്‍ തിരികെയെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

DONT MISS
Top