ചലഞ്ചിംഗ് വീഡിയോകള്‍ യൂട്യൂബ് നിര്‍ത്തലാക്കുന്നു

ന്യൂയോര്‍ക്ക്: തമാശകള്‍ അതിരുവിടുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നിയമങ്ങളുടെ ഭാഗമായി മാനസിക സഘര്‍ഷത്തിലാക്കുന്ന വീഡിയോകള്‍ യൂട്യൂബ് നിര്‍ത്തലാക്കുന്നു. മാനസിക വിഷമത്തിന് ഇടയാക്കുന്നതും കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക എന്നിങ്ങനെയുള്ള വീഡിയോകളാണ് പ്രധാനമായും യൂട്യൂബ് നിര്‍ത്തലാക്കുന്നത്.

കണ്ണ് കെട്ടി വാഹനമോടിക്കുന്നത് പൊലുള്ള ചലഞ്ചിംഗ് വീഡിയോകള്‍ യൂട്യൂബിലുണ്ട്. ഇത്തരം വീഡിയോകള്‍ പലതും മരണത്തിലേക്കും മറ്റ് ഗുരുതര പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ പുതിയ നീക്കം.

DONT MISS
Top