ജിഡിപി ഉയരുന്നു; വിനിമയത്തിന് കൂടുതല്‍ കറന്‍സി നോട്ടുകള്‍ ആവശ്യമെന്ന് ആര്‍ബിഐ

കൊല്‍ക്കത്ത: രാജ്യത്തെ ജിഡിപി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍, വിനിമയത്തിനായി കൂടുതല്‍ കറന്‍സി നോട്ടുകള്‍ വേണ്ടി വരുമെന്ന് ആര്‍ബിഐ. മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ ആവശ്യമായി വരുന്നുണ്ട്. രാജ്യത്തെ ഉല്പാദന മേഖലകള്‍ക്കാവശ്യമായ വിനിമയ സാധ്യതകള്‍ ഒരുക്കേണ്ടിയിരിക്കുന്നുവെന്നും ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് കറന്‍സിയുടെ ഉപയോഗത്തില്‍ വന്‍ കുറവ് വന്നിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച കൂടുന്നതനുസരിച്ച് കൂടുതല്‍ കറന്‍സികള്‍ ലഭ്യമാക്കേണ്ടിയിരിക്കുന്നു.

2016ലാണ് ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പിലാക്കിയത്. അതിന് ശേഷം കള്ളനോട്ടുകളുടെ പ്രചാരണത്തിന്‍ കുറവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. ഇപ്പോള്‍ കള്ളനോട്ടുകള്‍ വീണ്ടും സമ്പദ് വ്യവസ്ഥയിലുണ്ട്. നിലവില്‍ പ്രചരിക്കുന്ന കള്ളനോട്ടുകള്‍ മോശം നിലവാരത്തിലുള്ളവയാണെന്നും കള്ളനോട്ടുകളുടെ വിനിമയം കുറക്കുന്നതിനായി കറന്‍സികളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നും ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

DONT MISS
Top