ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തണം: വിവാദമായി സിക്കിം മുഖ്യമന്ത്രിയുടെ പ്രസ്താവന

സിക്കിം: ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന് സിക്കിം മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായി. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ പവാന്ഡ ചാമ് ലിങ് ആണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പട്ടിക ജാതി വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് ഗാംഗ്‌ടോക്കില്‍ സംസാരിക്കവയാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.

ഇതിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതായും വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ളവരുടെ സാമുദായിക ഐക്യത്തിന് മുഖ്യമന്ത്രിയുടെ പ്രസ്താവന വിള്ളല്‍ വീഴ്ത്തി എന്നാരോപിച്ച് ‘നാരിശക്തി’ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top