ഇന്ദ്രാനൂയി ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ പെപ്‌സിക്കോ മുന്‍ സിഇഒ ഇന്ദ്രാനൂയി ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈറ്റ് ഹൗസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഓഗസ്‌ററിലാണ് ഇന്ദ്രാനൂയി പെപ്‌സിക്കോയുടെ സിഇഒ സ്ഥാനം രാജിവെച്ചത്. 63 കാരിയായ ഇന്ദ്രയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഡോണള്‍ഡ്‌ ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന് താത്പര്യമുള്ളതായാണ് ലഭിക്കുന്ന വിവരങ്ങള്‍. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ഇന്ദ്രാനൂയിയെ പിന്തുണയ്ക്കുന്നുണ്ട്.

ഇന്ദ്രാനൂയി തനിക്ക് പ്രചോദനവും മാര്‍ഗനിര്‍ദ്ദേശിയുമാണെന്ന് ഇവാന്‍ക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്  ഇന്ദ്രാനൂയിയെ നാമനിര്‍ദേശം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ മാസം അവസാനമാണ് നിലവിലെ പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിയുന്നത്.

DONT MISS
Top