പ്രതീക്ഷകള്‍ അവസാനിപ്പിച്ച് അവസാന മിനുട്ടിലെ പെനാല്‍റ്റി; എഎഫ്‌സി ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

ഷാര്‍ജ: എഎഫ്‌സി ഏഷ്യാ കപ്പില്‍നിന്ന് ഇന്ത്യ പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബഹ്‌റിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ തോല്‍വി.

അവസാന നിമിഷം വരെ മികച്ച കളി പുറത്തെടുത്ത ഇന്ത്യ സമനിലയില്‍ കളിയവസാനിപ്പിക്കാം എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പിറന്ന പെനാല്‍റ്റിയാണ് ഇന്ത്യയുടെ സാധ്യതകള്‍ അവസാനിപ്പിച്ചത്. ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ദറാണ് പെനാല്‍റ്റി വഴങ്ങിയത്. ഇത് മുതലാക്കിയ ജമാല്‍ റഷീദ് ബഹ്‌റിനെ ഏഷ്യാകപ്പില്‍ നിലനിര്‍ത്തി.

ഇതോടെ ഗ്രൂപ്പ് എയിലെ അവസാന സ്ഥാനക്കാരായി ഇന്ത്യ പുറത്തായി. ഒരു വിജയവും രണ്ട് പരാജയവുമാണ് ഇന്ത്യയ്ക്കുള്ളത്. ഒരു ജയവും രണ്ട് സമനിലയുമായി യുഎഇയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഇതോടെ രാജ്യത്തേക്ക് തിരികെയെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇനി ഐഎസ്എല്ലിന്റെ ഈ സീസണിലെ അവസാന ഭാഗത്തേക്ക് ശ്രദ്ധവെക്കും.

DONT MISS
Top