ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് വെല്ലുവിളിയായി ധനകമ്മിയില്‍ ഇടിവ്


ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷന്‍ മുന്നില്‍ക്കണ്ട്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും ബൃഹത് പദ്ധതികള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് സമ്പദ് മേഖലയില്‍ നിന്ന് പുറത്തു വരുന്നത്. ധനകമ്മി പ്രതീക്ഷിച്ചതു പോലെ കുറക്കാന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് വെല്ലുവിളിയായിരിക്കുന്നത്.

അര്‍ധവാര്‍ഷിക കണക്കു പ്രകാരം ധനകമ്മി പ്രതീക്ഷിച്ചതിലും അധികമാണ്. ലക്ഷ്യം വച്ചിരുന്നത് 3.3 ശതമാനം(6.24 ലക്ഷം കോടി) ആയിരുന്നെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് 7.16 ലക്ഷം കോടിയാണ് ധനകമ്മി. ലക്ഷ്യമിട്ടതിന്റെ 114.8 ശതമാനം കൂടുതല്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ധനകമ്മി പ്രതീക്ഷിച്ച പോലെയാക്കാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് കഴിയുന്നില്ല എന്നത് വന്‍ പോരായ്മയാണ്.

ഇന്ധനവിലയില്‍ എക്‌സൈസ് നികുതി കുറച്ചതും ജിഎസ്ടിയിലുണ്ടായ അശാസ്ത്രീയതകള്‍ മൂലം സര്‍ക്കാരിന്റെ വരുമാനം ഇടിഞ്ഞതുമാണ് ധനകമ്മി കൂടാനുള്ള കാരണങ്ങള്‍. ധനകമ്മി ഇതേ അവസ്ഥ തുടരുകയാണെങ്കില്‍, എന്‍ഡിഎ സര്‍ക്കാരിനെയും ജനപ്രിയ പദ്ധതികളെയും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

DONT MISS
Top