‘സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയണം’; മകരവിളക്ക് തൊഴാന്‍ തമിഴ്താരം ജയം രവിയും ഒപ്പം മലയാളികളുടെ കളക്ടര്‍ ബ്രോയും

സന്നിധാനം: ഭക്തി സാന്ദ്രമായ ശബരിമല മകരവിളക്ക് മഹോത്സവം കാണാന്‍ തമിഴ് താരം ജയംരവി സന്നിധാനത്തെത്തി. സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് നന്ദി അറിയിക്കാനാണ് എത്തിയതെന്ന് ജയം രവി പറഞ്ഞു. മൂന്നാം തവണയാണ് ജയംരവി മകരവിളക്ക് കാണാന്‍ എത്തുന്നത്. ജയം രവിയോടൊപ്പം മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോയും മകരവിളക്ക് കാണാനെത്തിയിട്ടുണ്ട്.

പ്രശാന്ത് ഐഎഎസ് പങ്കുവെച്ച ജയം രവിയോടൊപ്പമുള്ള സെല്‍ഫി ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

View this post on Instagram

When Bro Swamy & Jayam Ravi Swamy went to see Ayyappa Swamy.

A post shared by Prasanth Nair (@bro_swamy) on

കടുത്ത അയ്യപ്പഭക്തനായ ജയംരവി, കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം ഹിറ്റായത് അയ്യപ്പാനുഗ്രഹം എന്നാണ് കരുതുന്നത്. അതിന് നന്ദി അറിയിക്കാനാണ് താരം ഇത്തവണ ശബരിമലയില്‍ എത്തിയിരിക്കുന്നത്. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് സന്തോഷവും നന്ദിയും ഉണ്ടെന്നും എല്ലാം ഒത്തുവരുകയാണെങ്കില്‍ മലയാള സിനിമയുടെ ഭാഗമാവാന്‍ താത്പര്യമുണ്ടെന്നും ജയംരവി പറഞ്ഞു.

DONT MISS
Top