കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

കല്‍പ്പറ്റ: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് വയനാട് ബാവലി ചെക്‌പോസ്റ്റില്‍ എക്‌സെസ് സംഘം പിടികൂടി. കാറിലുള്ളവര്‍ ഓടി രക്ഷപെട്ടെങ്കിലും ഇവര്‍ക്കുവേണ്ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന വലിയോരു സംഘം പ്രവര്‍ത്തിക്കുന്നണെന്നാണ് സൂചന.

കര്‍ണാടകത്തില്‍നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന രണ്ടു ദിവസമായി മുത്തങ്ങ തോല്‍പെട്ടി ബാവലി ചെക്‌പോസ്റ്റുകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ബാവലി ചെക് പോസ്റ്റിലൂടെ പരിശോധനക്ക് മുതിരാതെ അമിത വേഗതയില്‍ കാര്‍ കേരളത്തിലേക്ക് കടന്നത്. സംശയത്തെതുടര്‍ന്ന് വാഹന നമ്പര്‍ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 30 കിലോ കഞ്ചാവ് പിടികൂടന്നത്.

കഞ്ചാവ് കടത്തിയത് ബാവലി സ്വദേശികളായ രണ്ടുപേരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവരുടെ മൊബൈള്‍ ഫോണ്‍ തിരിച്ചറിയല്‍ രേഖകള്‍ വാഹന ഉടമയുടെ വിവരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

DONT MISS
Top