പുതിയ 20 രൂപാ നോട്ട് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും

ദില്ലി: പുതിയ ഇരുപത് രൂപാ നോട്ട് അധികം വൈകാതെ റിസര്‍വ് ബാങ്ക് പുറത്തിറക്കും. പഴയ നോട്ടുകളുമായി വലുപ്പത്തിലും രൂപകല്‍പ്പനയിലും വ്യത്യസ്തയുള്ള
10, 50, 100, 500, 200, 2000 തുടങ്ങിയ രൂപയുടെ പുതിയ നോട്ടുകള്‍ നേരത്തെ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് ആര്‍ബിഐ പുതിയ 20 രൂപാ നോട്ട് പുറത്തിറക്കുന്നത്

പഴയ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിന്റെ ഭാഗമായാണ് പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. ആര്‍ബിഐയുടെ കണക്ക് പ്രകാരം 2016 മാര്‍ച്ച് വരെ 4.92 ബില്ല്യണ്‍ 20 രൂപയുടെ നോട്ടുകളുടെ ശേഖരമുണ്ട്. 2018 മാര്‍ച്ചോടെ ഇത് 10 ബില്ല്യണായി എന്ന് ആര്‍ബിഐ പറയുന്നു.

2016 ല്‍ കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് രാജ്യത്തുടനീളം ഉണ്ടായത്. സാധാരണക്കാരുടെ മരണത്തിന് പോലും കാരണമായ ഒന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ  നോട്ട് നിരോധന നടപടി.

DONT MISS
Top