മിസ്സ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സുന്ദരിക്ക്

ബാങ്കോക്ക്: ഫിലിപ്പീന്‍സ് സുന്ദരി കാത്രിയോണ എല്‍സാ ഗ്രേ 2018 ലെ മിസ്സ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണറപ്പായി മിസ് ദക്ഷിണാഫ്രിക്കയും സെക്കന്‍ഡ് റണ്ണറപ്പായി മിസ് വെനസ്വേലയും തിരഞ്ഞെടുത്തു. തായ്‌ലന്റിലെ ബാങ്കോങ്ങിലാണ് മത്സരം നടന്നത്.

93 സുന്ദരികളോട് മത്സരിച്ചാണ് ഫിലിപ്പന്‍സ് സുന്ദരി വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്.
ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയായി പങ്കെടുത്തുകൊണ്ട് സ്‌പെയിനിന്റെ ആംഗല പോണ്‍സ് മിസ് യൂണിവേഴ്‌സ് ചരിത്രം കുറിച്ചു.

സംഗീതത്തില്‍ ബിരുദാനന്തര ബിരുദക്കാരിയായ കാത്രിയോണ എയ്ഡ്‌സ് രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയും അദ്ധ്യാപികയുമാണ്.

DONT MISS
Top