മഞ്ജു വാര്യരോടുള്ള ശത്രുതയും ഒടിയനോട് തീര്‍ക്കുന്നു, ചിത്രത്തെ തകര്‍ക്കാന്‍ പിആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു: ശ്രീകുമാര്‍ മേനോന്‍


മഞ്ജു വാര്യരോടുള്ള ശത്രുത ഒടിയനെതിരായ സൈബര്‍ ആക്രമണത്തിന് കാരണമാകുന്നുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പരസ്യ ചിത്രങ്ങളിലൂടെ മഞ്ജുവാര്യരുടെ തിരിച്ചുവരവിന് അവസരമൊരുക്കിയത് മുതലാണ് തനിക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയത്. അതിന്റെ ക്ലൈമാക്‌സാണ് ഒടിയനില്‍ എത്തിനില്‍ക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

വിവാദങ്ങളോട് മറുപടി പറയാന്‍ മഞ്ജു ബാധ്യസ്ഥയാണ്. ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് അവര്‍ കൂടി കാരണമാണ്. അവരുടെ വളര്‍ച്ചയ്ക്കും ബ്രാന്‍ഡിംഗിനും പ്രൊഫഷണലായി കൂടെനിന്നയാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജുവാര്യര്‍ ആയത് എന്നില്‍കൂടിയാണ്, അല്ലെങ്കില്‍ എന്റെ കമ്പനിയില്‍കൂടിയാണ്. മഞ്ജു വാര്യരെ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നുമുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതുകൊണ്ട് മഞ്ജു പ്രതികരിക്കുമെന്നാണ് വിശ്വാസം. ശ്രീകുമാര്‍ പറഞ്ഞു.

എന്നാല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒടിയന്‍ എന്ന ചിത്രത്തേക്കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ക്ക് രണ്ടാം ദിനമായ ഇന്ന് കുറവുവന്നു. ആരാധകര്‍ക്ക് കയ്യടിക്കാനുള്ള രംഗങ്ങള്‍ കുറവാണെങ്കിലും സാധാരണ പ്രേക്ഷകരെ ഒടിയന്‍ തൃപ്തിപ്പെടുത്തും. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്.

DONT MISS
Top