തുടര്‍ച്ചയായി വ്രണപ്പെട്ട് ‘മതങ്ങളുടെ വികാരം’; ബോളിവുഡ് ചിത്രം  ‘കേദാര്‍നാഥ്’  റിലീസ്  തടഞ്ഞു; രണ്ട് മതത്തിലുള്ളവരുടെ പ്രണയം കാണിക്കുന്നുവെന്ന്!


സുഷാന്ത് സിംഗ് രജ്പുത്തും സാറാ അലി ഖാനും മുഖ്യവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം കേദാര്‍നാഥിന്റെ റിലീസ് തടഞ്ഞ് ഉത്തരാഖണ്ഡ് ജില്ലാ ഭരണകൂടം. ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിലാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞിരിക്കുന്നത്.

ഹിന്ദു മുസ്ലീം പ്രണയമാണ് കഥാ പ്രമേയം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് രംഗത്തു വന്നിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി തീര്‍ത്ഥാടനത്തിനുപോകുന്ന മുസല്‍മാനായ നായകനെ അദ്ദേഹം പരിഹസിച്ചിരുന്നു. കേദാര്‍ നാഥില്‍ ഇത്തരത്തിലൊരു കാഴ്ച കാണാന്‍ സാധിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. ഇതിനു പിന്നാലെ ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഉത്തരാഖണ്ഡിലെ സന്യാസിമാരും ഇപ്പോള്‍ രംഗത്തെത്തിയിരുക്കുകയാണ്.

ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും സന്യാസിമാരുടെ സംഘടനയായ കേദാര്‍ സഭയുടെ ചെയര്‍മാന്‍ വിനോദ് ശുക്‌ള പറഞ്ഞു. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ശുക്‌ള പറഞ്ഞു. അഭിഷേക് കപൂറാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top