പുകയിലെ ഉത്പന്നങ്ങള്‍ക്കും മധുര പാനീയങ്ങള്‍ക്കും ‘പാപനികുതി’ ചുമത്താനൊരുങ്ങി പാകിസ്താന്‍

പുകയില ഉത്പന്നങ്ങള്‍ക്കും മധുരപാനീയങ്ങള്‍ക്കും പാപ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി പാകിസ്താന്‍. ആരോഗ്യമന്ത്രി ആമിര്‍ മെബമൂദ് കിയാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആരോഗ്യ ബജറ്റ് വര്‍ദ്ധിപ്പിക്കാനായി പല വഴികളിലൂടെയും ശ്രമിക്കും. അതിന്റെ ഭാഗമാണ് പാപനികുതി ചുമത്താന്‍ തീരുമാനിച്ചത്. ലഭിക്കുന്ന തുക ബജറ്റിലേക്കാണ് നീക്കിവയ്ക്കുക. മെഹമൂദ് കിയാനി പറഞ്ഞു.

45 രാജ്യങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ക്കും മധുര പാനീയങ്ങള്‍ക്കും പാപ നികുതി ചുമത്തിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്നതാണ് ഇത്തരം നികുതിയുടെ ലക്ഷ്യം.

DONT MISS
Top