ഫാ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു


കൊച്ചി: ഫാ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. 2012ലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് കുറ്റവിമുക്തനാക്കിയത്.

2004 ഓഗസ്റ്റ് 28 നാണ് ചാലക്കുടി വരപ്രസാദ മാതാ പള്ളിയിലെ വികാരിയായിരുന്ന ഫാ ജോബ് ചിറ്റിലപ്പിള്ളിയെ പള്ളിവരാന്തയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൃത്യം നടന്നു പത്തുദിവസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് സിബിഐക്കു കൈമാറിയത്.

എറണാകുളം സിബിഐ കോടതി 2012ലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

DONT MISS
Top