യൂബര്‍, ഒല ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

പ്രതീകാത്മക ചിത്രം

കൊച്ചി നടരത്തിലെ യൂബര്‍, ഒല ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് അര്‍ദ്ധരാത്രിമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത തൊഴിലാളി സംഘടനയുടേതാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് തൊഴിലാളികള്‍ മുതിരുന്നന്ന്.

ഓണ്‍ലൈന്‍ കമ്പനികള്‍ ഈടാക്കുന്ന അമിത കമ്മീഷമന്‍ ഒഴിവാക്കുക, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ പൂര്‍ണമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top