‘വൈറല്‍ ഫിഷുമായി’ ഹനാന്‍; ഉദ്ഘാടനം സലിം കുമാര്‍ നിര്‍വഹിച്ചു

കൊച്ചി: അതിജീവനത്തിന്റെ കഥയാണ് കുറച്ച് നാളുകളായി കേരള സമൂഹം കാണുന്നത്. അത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. ഹനാന്‍ മീന്‍ വില്‍പ്പനയുമായി വീണ്ടും തമ്മനത്തെത്തി. ‘വൈറല്‍ ഫിഷ്’ എന്ന് പേരിട്ടിരിക്കുന്ന തന്റെ പുതിയ സംരഭത്തിനാണ് ഹനാന്‍ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. നടന്‍ സലിംകുമാര്‍ സംരംഭം ഉത്ഘാടനം ചെയ്തു. അതിജീവനത്തിന്റെ മറ്റൊരു മുഖമായ ഹനാന് സലിം കുമാര്‍ എല്ലാ ആശംസകളും അറിയിച്ചു.

hanan

സ്‌കൂള്‍ യൂണിഫോമിട്ട് മീന്‍ വില്‍പ്പന നടത്തിയ ഹനാന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഒരുപാട് പേര്‍ സഹായഹസ്തവുമായി എത്തിയിരുന്നു. എങ്കിലും പിന്നീട് നിരവധി വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യങ്ങളിലൂടെത്തന്നെ ഹനാന്‍ നേരിട്ടിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് തന്റെ സ്വപ്‌നങ്ങളിലേക്കുള്ള ചവിട്ട് പടിയായാണ് ഹനാന്‍ ഈ സംരഭത്തെ കാണുന്നത്.

കൊച്ചിന്‍ കോര്‍പ്പറേഷനാണ് തമ്മനത്ത് മീന്‍വില്‍പ്പന നടത്താനുള്ള അനുമതി ഹനാന് നല്‍കിയത്. മീന്‍ വൃത്തിയാക്കി ബോക്‌സുകളിലാക്കി കൊടുക്കുന്നതാണ് സംരംഭം. അതിനായി ഹനാന്റെ ആഗ്രഹ പ്രകാരം ഡിസൈന്‍ ചെയ്ത എയ്‌സ് വണ്ടിയാണ് വില്‍പനക്ക് ഉപയോഗിക്കുന്നത്. വായ്പയെടുത്താണ് ഇതിനായുള്ള പണം ഹനാന്‍ കണ്ടെത്തിയത്. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന്‍ കുറച്ച് നാളുകളിലായി ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ പത്തിനാണ് താന്‍ മുന്‍പ് മീന്‍ വിറ്റിരുന്ന തമ്മനത്ത് ഹനാന്‍ വൈറല്‍ ഫിഷുമായി എത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top