ശബരിമല വിധി: സുപ്രിം കോടതി ജഡ്ജിമാര്‍ ജാഗ്രത പാലിക്കണമെന്ന് എകെ ആന്റണി

ദില്ലി: സുപ്രീം കോടതി ജഡ്ജിമാര്‍ ജാഗ്രത പാലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് നേര്‍ വിപരീതമാണ് ഇക്കാര്യത്തില്‍ ആന്റണി സ്വീകരിച്ചിരിക്കുന്ന നിലപാട്. ജസ്റ്റിസ് കുര്യന്‍ ജോസഫിന് ഡല്‍ഹി മലയാളികള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് പരാമര്‍ശം.

വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചു. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ ജഡ്ജിമാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സമൂഹത്തില്‍ ആവശ്യമില്ലാത്ത സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. കോടതികള്‍ നിയമത്തിന് അപ്പുറത്തുള്ള സമൂഹത്തെയും അത് പ്രഖ്യാപിക്കുന്ന കാലത്തെയും കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിന് അപ്പുറത്തെ നീതിയെ പറ്റിയും ആലോചിക്കണം. സമൂഹവുമായി ബന്ധപ്പെട്ട പ്രശ്ങ്ങളില്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഏകദേശം ഇതേ അഭിപ്രായം ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രകടിപ്പിച്ചിരുന്നു. നടപ്പാക്കാന്‍ സാധിക്കുന്ന വിധിയേ സുപ്രിംകോടതി പുറപ്പെടുവിക്കാവൂ എന്നതായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

DONT MISS
Top