അടുത്ത സാമ്പത്തിക പാദത്തില്‍ രാജ്യത്തെ വളര്‍ച്ചാനിരക്ക് കുറയുമെന്ന് ‘ഫിച്ച്’; 7.8ല്‍ നിന്ന് 7.2 ലേക്ക് കുറയുമെന്നാണ് കണ്ടെത്തല്‍


മുംബൈ: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്ന് അനുമാനിച്ച് അന്തര്‍ദേശീയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ച്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7.8ല്‍ നിന്ന് നിന്ന് 7.2ല്‍ ലേക്ക് കുറയുമെന്നാണ് കണ്ടെത്തല്‍. 2019 അവസാനഭാഗത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാന്‍ സാധ്യതയുണ്ടെന്നും ഫിച്ച് വിലയിരുത്തി.

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പദത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് ഇടിഞ്ഞിരുന്നു. 7.1 ശതമാനം ആയിട്ടാണ് ആഭ്യന്തര ഉത്പാദനം കുറഞ്ഞത്. ആദ്യപാദത്തില്‍ 8.2 ആയിരുന്നു വരുമാനം. ജിഡിപി കുറഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഫിച്ചിന്റെ വിലയിരുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

2019ല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 75 ല്‍ എത്തുമെന്നാണ് ഫിച്ച് പ്രവചിച്ചിരിക്കുന്നത്. 2019-20ലെ വളര്‍ച്ചാ നിരക്ക് 7 ശതമാനമായി കുറയുമെന്നും വിലയിരുത്തിയിട്ടുണ്ട്.
എന്നാല്‍ ആര്‍ബിഐ അവലോകനമനുസരിച്ച് നടപ്പ് സാമ്പത്തിക വളര്‍ച്ച നിരക്ക് 7.4 ആയി നിലനിര്‍ത്തുവാന്‍ കഴിഞ്ഞെന്നും 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജിഡിപി 7.5ലേക്ക് കടക്കുമെന്നുമാണ് കണ്ടെത്തല്‍.

നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടുപ്പിച്ചെന്ന കണക്കുകള്‍ ഉണ്ടെങ്കിലും ഇന്ത്യ ചൈനയേക്കാള്‍ വളരുന്ന സമ്പദ് ഘടനയായി മാറിയെന്നാണ് അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top