യൂട്യൂബില്‍ നിന്നുള്ള വരുമാനം; 158 കോടി നേടി ഒന്നാമനായത് ഏഴുവയസുകാരന്‍


യൂട്യൂബ് ചാനലുകളിലൂടെ വ്യത്യസ്ഥ വീഡിയോകള്‍ അവതരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അമേരിക്കയിലെ റയാന്‍ എന്ന ഏഴ് വയസുകാരന്‍ ഇതുവഴി നേടിയത് 2.22 കോടി ഡോളര്‍ (158 കോടി രൂപ). അടുത്തിടെ ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് യൂട്യൂബിലൂടെ വരുമാനം ലഭിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമനാണ് ഏഴുവയസ്സുകാരന്‍ റയാന്‍.

പുതിയ കളിപ്പാട്ടങ്ങളെ കുറിച്ചുള്ള നിരൂപണമാണ് റയാന്‍ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. 94 കോടിയോളം കാഴ്ച്ചക്കാരാണ് റയാന്റെ ഓരോ വീഡിയോയ്ക്കുമുള്ളത്. കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്ന റയാന്റെ മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. റയാന്റെ 96 ശതമാനം വരുമാനവും പരസ്യങ്ങളില്‍ നിന്നുമാണ്. സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യം, കാഴ്ച്ച എന്നിവയില്‍ നിന്നുമായി 2018 ലെ റയാന്റെ വരുമാനം 158 കോടി രൂപ.

യുട്യൂബില്‍ സ്ഥിരമായി കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ കാണാനായിരുന്നു റയാന് ഇഷ്ടം. ഈ താല്പര്യമാണ് പിന്നീട് സ്വന്തമായി വീഡിയോ ചെയ്യാനുള്ള പ്രചോദനമായതും. രണ്ട് വര്‍ഷം മുമ്പാണ് റയാന്‍ ആദ്യ വീഡിയോ ഇറക്കിയത്. ഇന്ന് ലോകം അറിയപ്പെടുന്ന യൂട്യൂബ് താരമായി മാറിയിരിക്കുകയാണ് ഈ ഏഴു വയസുകാരന്‍ റയാന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top