അടിപതറി ഇന്ത്യ; ഓസീസ് പേസ് തന്ത്രത്തില്‍ കോഹ്‌ലിയും വീണു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സില്‍ തുടരുകയാണ്. 33 ഓവര്‍ പിന്നിടുമ്പോളും താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ടീം ഇന്ത്യ.

ഇന്ത്യന്‍ നായകന്റെ ബാറ്റിംഗ് മികവ് ഓസിസ് പേസ് ബൗളിംഗില്‍ തകരുകയായിരുന്നു. നാലാമനായെത്തിയ കോഹ്‌ലി താന്‍ നേരിട്ട ആദ്യ ഓവറില്‍ തന്നെ ക്യാച്ച് ഔട്ടാവുകയായിരുന്നു. മൂന്ന് റണ്‍സ് നില്‍ക്കെയാണ് കോഹ്‌ലി മടങ്ങിയത്. ഓപ്പണര്‍ രാഹുല്‍ രണ്ടാം ഓവറില്‍ തന്നെ രണ്ട് റണ്‍സെടുക്കവെ ഔട്ടായി. വിജയ് 11 റണ്‍സും എടുത്ത് കീഴടങ്ങി.

പ്രതീക്ഷയേകി ഇറങ്ങിയ രഹാനക്കും പൂജാരക്കും റണ്‍സ് ചേര്‍ത്ത് വയ്ക്കാനായില്ല. 2 റണ്‍സാണ് രഹാനെ നേടിയത്. 22 റണ്‍സോടെ രോഹിത് ശര്‍മയും 11 റണ്‍സോടെ പൂജാരയുമാണ് ഇപ്പോള്‍ ക്രീസില്‍. രോഹിതിന്റെ പക്വതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പതിയെ താളം കണ്ടെത്താനാകും.

DONT MISS
Top