‘ദ അയണ്‍ ലേഡി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്, ജയലളിതയായി നിത്യ മേനോന്‍

പുരട്ച്ചി തലൈവി ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം ‘ദ അയണ്‍ ലേഡി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ നടി നിത്യ മേനോനാണ് ജയലളിതയായി അഭ്രപാളിയിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അസാമാന്യ മുഖസാദൃശ്യമാണ് നിത്യമേനോന് ജയലളിതയുമായി ഉള്ളത്. പോസ്റ്റര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം നിത്യയുടെ മുഖസാദൃശ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

എ പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ അയണ്‍ ലേഡി’. ജയലളിതയുടെ സിനിമാരാഷ്ട്രീയ ജീവിതം അടക്കം അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമാക്കഥകളേക്കാള്‍ ത്രസിപ്പിക്കുന്നതാണ്.

വെളുത്തസാരിയും വട്ടപ്പൊട്ടുമണിഞ്ഞ ലുക്കിലാണ് നിത്യ മേനോന്‍ പോസ്റ്ററുകളില്‍ എത്തിയിട്ടുള്ളത്. തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് എന്നീ ഭാഷകളിലെത്തുന്ന ചിത്രം 2019 ഫെബ്രുവരി മാസത്തില്‍ റിലീസിനെത്തും. ‘എ സ്റ്റോറി ഓഫ് റെവല്യൂഷണറി ലീഡര്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രിയധര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് ചിത്രം.

DONT MISS
Top