ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ദ്യോര്‍ ലഭിക്കാത്തതിന് കാരണം മാഫിയയാണെന്ന് സഹോദരിമാര്‍


തങ്ങളുടെ സഹോദരന് ബാലണ്‍ദ്യോര്‍ ലഭിക്കാത്തതിന് കാരണം മാഫിയയാണ് എന്ന ആരോപണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിമാര്‍. റോണോയുടെ ചിത്രം സഹിതമാണ് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ നാമെല്ലാവരുടെ ജീവിക്കുന്നത് മാഫിയകളും പണവും നിയന്ത്രിക്കുന്ന ലോകത്താണ്. എന്നാല്‍ ദൈവത്തിന്റെ ശക്തി ഏറ്റവും വലുതാണ്. ആ ശക്തി സമയമെടുത്താലും പരാജയപ്പെടില്ല. ക്രിസ്റ്റിയാനോയുടെ സഹോദരി എല്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മറ്റൊരു സഹോദരിയും പോപ് ഗായികയുമായ കാത്തിയ അവെയ്‌റോയും ഇതേ ചിത്രം പങ്കുവച്ചു. റോണോയാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്നും കളി മനസിലാകുന്നവര്‍ക്ക് മാത്രമേ അത് മനസിലാകൂ എന്നും അവര്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ബാലണ്‍ദ്യോര്‍ പ്രഖ്യാപിച്ചത്. 753 പോയന്റുമായി ലൂക്കാ മോഡ്രിച്ച് ഒന്നാമത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു 476 പോയന്റ് ലഭിച്ച റൊണാള്‍ഡോ. മൂന്നാം സ്ഥാനത്ത് ഗ്രിസ്മാനുമെത്തി. മെസ്സി അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top