ഓസ്‌ട്രേലിയന്‍ പര്യടനം: വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും


അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയാല്‍ അത് ഇന്ത്യക്ക് ചരിത്ര നേട്ടമായിരിക്കും. ഇന്ത്യയുടെ സ്വപ്‌നനേട്ടത്തിന് ഇതൊരു സുവര്‍ണാവസരമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒരു ടെസ്റ്റ് പരമ്പരപോലും ഇന്ത്യക്ക് ഇതുവരെ സ്വന്തമാക്കാനായിട്ടില്ല.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള മികച്ച ബാറ്റിംഗ് നിരയുടെ കരുത്ത് ഇന്ത്യക്ക് മുതല്‍ കൂട്ടാണ്. ഓസ്‌ട്രേലിയക്കെതിരെ 1000 റണ്‍സ് തികയാന്‍ കോഹ്‌ലിക്ക് ചുരുങ്ങിയ റണ്‍സ് കൂടി നേടിയാല്‍ മതി. ഏറ്റവും മികച്ച ബൗളിംഗ് നിരയും ഓസീസിനെ എറിഞ്ഞിടാന്‍ സഹായിച്ചേക്കും. ബുമ്രയുടെ ബൗളിംഗ് കരുത്തില്‍ ഓസീസിനെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്നാണ് ടീം കരുതുന്നത്.

ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെയാണ് മത്സരത്തെ കാണുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയും ഷെയ്ന്‍ വാട്‌സണും ഇന്ത്യയുടെ വിജയ സാധ്യത പ്രവചിച്ച് രംഗത്തെത്തിയിരുന്നു. പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിനുപുറത്തായ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലാത്ത ഓസീസിന് പഴയ പ്രതാപം ഇല്ല എന്നതും ഇന്ത്യയുടെ പ്രതീക്ഷയാണ്. എന്നാല്‍ തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് ഓസ്‌ട്രേലിയന്‍ ടീം കളിക്കളത്തിലറങ്ങുന്നതും.

DONT MISS
Top