വീണ്ടും സമനില; പുരോഗമനമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഇതോടെ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ പരുങ്ങലിലായി.

66-ാം പെനാല്‍റ്റി ഗോളിലൂടെയാണ് ജംഷഡ്പൂര്‍ മുന്നിലെത്തിയത്. 77-ാം മിനുട്ടില്‍ ലെന്‍ ഡുംഗലാണ് കേരളത്തിനായി ഗോള്‍ നേടിയത്. കളിയിലെ താരവും ഡുംഗല്‍ തന്നെ. കളിയുടെ അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചുവെങ്കിലും നേടാനായില്ല.

കഴിഞ്ഞ കളികളില്‍നിന്ന് പാഠമുള്‍ക്കൊള്ളാതെ മൈതാനത്തിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് പുരോഗമനമില്ലാത്ത കളിയാണ് കാഴ്ച്ചവച്ചത്. നിരവധി അവസരങ്ങള്‍ കേരളത്തിന്റെ കളിക്കാര്‍ പാഴാക്കി. ആരാധകരില്‍ ഒരുവിഭാഗം കളികാണാന്‍ എത്തില്ല എന്ന് പ്രഖ്യാപിച്ചതിനാല്‍ ഗ്യാലറികള്‍ ഒഴിഞ്ഞുകിടക്കുന്നത് കാണാമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണുയരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top