ഗ്യാലക്‌സി നോട്ട് 9 വീഡിയോ പങ്കുവച്ചത് ഐഫോണില്‍നിന്ന്; അബദ്ധം പിണഞ്ഞ് സാസംങ്ങ്

ടെക് ഭീമനായ സാംസങ്ങിന് പിണഞ്ഞ അബദ്ധമോര്‍ത്ത് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് ടെക് ലോകം. നേരത്തെ പല കമ്പനികള്‍ക്കും ഇതേ പ്രശ്‌നം പറ്റിയിട്ടുണ്ടെങ്കിലും ഇത് അതിലുമെല്ലാം ‘ഹോട്ടായ’ വിഷയമാകുന്നത് ഇത് സാംസങ്ങിന് സംഭവിച്ചതിനാലാണ്. സ്വന്തം ഉത്പന്നത്തിന്റെ വീഡിയോ അവര്‍ പോസ്റ്റ് ചെയ്തത് ഒരു ഐഫോണില്‍നിന്ന്!

ഗ്യാലക്‌സി നോട്ട് 9 എടുത്തുകാണിക്കുന്ന ഒരു പ്രചരണ വീഡിയോയാണ് സാംസങ്ങ് ട്വീറ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിന് താഴെവന്ന സിഗ്നേച്ചര്‍ സൂചിപ്പിച്ചത് ഇത് ഇട്ടത് ഒരു ഐഫോണില്‍നിന്നാണെന്നും. പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് കമ്പനികളുടെ ഇടയ്ക്കാണ് ഇത്തരമൊരു സംഭവമുണ്ടായത്. എന്തൊക്കെപ്പറഞ്ഞാലും സാംസങ്ങിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ളവര്‍ ഉപയോഗിക്കുന്നത് ഐഫോണാണെന്നുവരുന്നു.

പണ്ട് ഗൂഗിള്‍ പിക്‌സലിനായി അനുഷ്‌ക ശര്‍മ ചിത്രം പങ്കുവച്ചപ്പോഴും ഇതേ കാര്യം സംഭവിച്ചു. അനുഷ്‌ക ചിത്രം പങ്കുവച്ചത് ഐഫോണില്‍നിന്നായിരുന്നു. വണ്‍ പ്ലസ് കമ്പനിക്കായി സാനിയ മിര്‍സയും ഇതേ അബദ്ധം കാണിച്ചു. എന്തായാലും സെലിബ്രിറ്റികള്‍ക്ക് ഐഫോണ്‍ വിട്ടൊരു കളിയില്ല എന്ന് തെളിയുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top