പേട്ടയിലെ ആദ്യഗാനമെത്തി; തട്ടുപൊളിപ്പന്‍ ഈണവുമായി അനിരുദ്ധ്


കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയിലെ ആദ്യ ഗാനം പുറത്തുവിട്ടു. രജനികാന്തും വിജയ് സേതുപതിയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം അടുത്തവര്‍ഷമാദ്യം റിലീസിനെത്തും. തലൈവര്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ വിജയ് സേതുപതി സാന്നിധ്യം പ്രതീക്ഷകള്‍ ഇരട്ടിപ്പിക്കുന്നു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ‘മരണമാസ്’ എന്നുതുടങ്ങുന്ന ഗാനം സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധാണ്. തമിഴ് തട്ടുപൊളിപ്പന്‍ ഗാനങ്ങളുടെ സ്ഥിരം താളമാണ് ഗാനത്തിനുള്ളത്. ‘മരണമാസില്‍’ വിജയ് ആന്റണി സ്റ്റൈല്‍ അനിരുദ്ധ് പരീക്ഷിച്ചുവെങ്കിലും മേന്മയില്‍ അത്രത്തോളം എത്തിയോ എന്ന് സംശയമുണ്ടായേക്കും. ശരാശരിയാണ് ഗാനത്തിന്റെ നിലവാരം.

പുറത്തിറങ്ങി കുറച്ചുസമയത്തിനുള്ളില്‍ നിരവധി ആളുകളാണ് ഗാനം കേട്ടിരിക്കുന്നത്. സണ്‍നെറ്റ്‌വര്‍ക്ക് നിര്‍മിക്കുന്ന ചിത്രത്തിലെ ഗാനം സണ്‍ ടിവിയുടെ ഔദ്യോഗിക യുടൂബ് ചാനല്‍ വഴിയാണ് പുറത്തുവന്നത്.

DONT MISS
Top