ആള്‍ക്കൂട്ട ആക്രമണം: ബോധവത്കരണ വീഡിയോയുമായി വാട്‌സ്ആപ്പ്‌


ദില്ലി: പെരുകി വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എതിരെ ബോധവത്കരണ വീഡിയോയുമായി വാട്‌സ്ആപ്പ്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മുന്നോടിയായാണ് വീഡിയോ ഇറക്കിയതെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വഴിവെക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് കമ്പനിക്ക് താക്കീത് നല്‍കിയിരുന്നു.

60 സെക്കന്റ് വീതമുള്ള മൂന്ന് വീഡിയോകളാണ് വാട്‌സ്ആപ്പ് പ്രചരിപ്പിക്കുന്നത്. സിനിമ സംവിധായകനായ ശിര്‍ഷ ഗുഹ തക്കൂര്‍ത്തയാണ് ബോധവത്കരണ വീഡിയോ സംവിധാനം ചെയ്തത്. ഒന്‍പത് ചാനലുകള്‍ക്ക് പുറമേ ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകള്‍ പ്രചരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തെലങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതലാണ് വീഡിയോകള്‍ പ്രചരിപ്പിച്ച് തുടങ്ങിയത്. രാജ്യത്തെ പത്രങ്ങളില്‍ വാട്‌സ്ആപ്പ് മുഴുപ്പേജ് പരസ്യം നല്‍കിയിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഏറെയുള്ള ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഖഢ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചരണം ശക്തമാക്കുന്നത്.

DONT MISS
Top