‘കണ്ണടയ്ക്കല്ലേ, കണ്ണടച്ചാല്‍ മിസ്സാകും’; മുഖ്യനെതിരെയുള്ള ബിജെപിയുടെ കരിങ്കൊടി പ്രയോഗ വീഡിയോ വൈറല്‍; ട്വീറ്റ് മുക്കി ബിജെപി

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കുന്ന ബിജെപിയുടെ ‘ചുണക്കുട്ടന്മാരുടെ’ വീഡിയോ വൈറലാവുകയാണ്. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ച ബിജെപി മുഖ്യന്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്നത് കണ്ട് ഓടിച്ചെന്നുവെങ്കിലും കരിങ്കൊടി പ്രയോഗം പൂര്‍ണമായും നടത്താനായില്ല. വണ്ടിക്ക് കുറുകെ നിന്ന് കരിങ്കൊടിയെല്ലാം കാണിച്ച് രണ്ടുതവണ ശരണമൊക്കെ വിളിച്ച് ചാനല്‍ ക്യാമറകളില്‍ നിറഞ്ഞ് കരിങ്കൊടി പ്രയോഗം ഗംഭീരമാക്കാനുള്ള പദ്ധതിയാണ് അടപടലം പൊളിഞ്ഞത്.

വീഡിയോയിലുള്ളത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്നാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ബിജെപി പറഞ്ഞത്‌

ബിജെപി കേരളത്തിന്റെ ട്വിറ്റര്‍ പേജില്‍ പുറത്തുവിട്ട വീഡിയോയാണിത് എന്നതാണ് ഏറ്റവും വലിയ തമാശ. ഒമര്‍ അബ്ദുള്ള മുതല്‍ എന്‍എസ് മാധവന്‍ വരെയുള്ളവരുടെ പരിഹാസ ശരങ്ങള്‍ സഹിക്കാനാകാതെ വന്നപ്പോള്‍ വീഡിയോ പേജില്‍ നിന്ന് കളഞ്ഞിട്ടുണ്ട്. വീഡിയോ കാണാം.

DONT MISS
Top