‘വന്താ രാജാവാതാന്‍ വരുവേന്‍’ ടീസര്‍ പുറത്ത്; തിരിച്ചുവരവ് ലക്ഷ്യമിട്ട് ചിമ്പു

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ‘വന്താ രാജാവാതാന്‍ വരുവേന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ഒരു വമ്പന്‍ തിരിച്ചുവരവിനാണ് ചിത്രത്തിലൂടെ എസ്ടിആര്‍ ലക്ഷ്യമിടുന്നത്. ‘ചെക്ക സിവന്ത വാന’ത്തിലൂടെ ഒരു മടങ്ങിവരവ് ലഭിച്ച ചിമ്പുവിന് ഒരു സോളോ ബോക്‌സോഫീസ് ഹിറ്റ് അനിവാര്യമാണ്. ഹിപ്‌ഹോപ് തമിഴയാണ് മ്യൂസിക്. ലൈക്ക ഫിലിംസിന്റെ ബാനറില്‍ സുഭാസ്‌കരനാണ് നിര്‍മാണം. ജനുവരിയിലാകും ചിത്രം റിലീസിനെത്തുക.

DONT MISS
Top