ജാവ ഡീലര്‍ഷിപ്പുകള്‍ കേരളത്തില്‍ ഏഴിടത്ത്

റോയല്‍ എന്‍ഫീല്‍ഡിന് എതിരാളിയായി മഹീന്ദ്ര ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ജാവ ബൈക്കുകളെ തിരികെയെത്തിച്ചിരിക്കുകയാണ്. ജാവ, ജാവ 42, പെരാക് എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക.

എവിടെയെല്ലാമാണ് ജാവ ഷോറൂമുകള്‍ ഒരുക്കുക എന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമാവുകയാണ്. എവിടെയാണ് ജാവകള്‍ വാങ്ങാന്‍ കിട്ടുന്നത് എന്ന് കമ്പനിതന്നെ ഉത്തരം തന്നിരിക്കുന്നു. 27 സംസ്ഥാനങ്ങളിലുമായി 105 ഷോറൂമുകളാണ് ലിസ്റ്റിലുള്ളത്.

കേരളത്തില്‍ ഏഴിടങ്ങളിലാണ് ജാവ ലഭിക്കുക.

  1. കണ്ണൂര്‍ സൗത്ത് ബസാര്‍
  2. കോഴിക്കോട് പുതിയങ്ങാടി
  3. തൃശ്ശൂര്‍ കുറിയച്ചിറ
  4. എറണാകുളം ഇടപ്പള്ളി
  5. ആലപ്പുഴ ഇരുമ്പ്പാലം
  6. കൊല്ലം പള്ളിമുക്ക്
  7. തിരുവനന്തപുരം നിറമണ്‍കര ജംഗ്ഷന്‍

ഇത്രയും ഷോറൂമുകളാണ് കേരളത്തിനുവേണ്ടി ജാവ ഒരുക്കുന്നത്. കൂടുതല്‍ ഷോറൂമുകള്‍ വൈകാതെ തയാറാകും. ആദ്യഘട്ടത്തില്‍ ഡിസംബര്‍ 15നാണ് ഷോറൂമുകള്‍ തുറക്കുക. അപ്പോള്‍ മുതല്‍ ഷോറൂമുകളില്‍ ബുക്കിംഗും ആരംഭിക്കും. ജനുവരി മുതലാണ് ബൈക്കുകള്‍ ലഭ്യമാവുക. പെരാക് എന്ന മോഡല്‍ എത്താന്‍ കുറച്ചുകൂടി താമസിക്കും.

DONT MISS
Top