മിതമായ വിലയ്ക്ക് 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഡ്യൂഡ്രോപ് നോച്ച്; റിയല്‍മി യു 1 എത്തിക്കഴിഞ്ഞു


നാല്‍പ്പതിനായിരം രൂപയോളം വിലയുള്ള വണ്‍പ്ലസ് 6ടിയുടെ ഡിസ്‌പ്ലേയുടെ ഏറ്റവും ആകര്‍ഷകമായ ഭാഗം ഡ്യൂഡ്രോപ് നോച്ചാണ്. ഒരു കുഞ്ഞ് മഞ്ഞുതുള്ളിയുടെ ഭാഗമൊഴിച്ച് ബാക്കിയെല്ലാം ഡിസ്‌പ്ലേയുടെ ഭാഗമാക്കിയ വണ്‍പ്ലസ് ഫീച്ചറുകളുടെ ഒരു നിരതന്നെയാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്. റിയല്‍മി 2 പ്രോയും ഇതേ തരം ഡിസ്‌പ്ലേയുമായാണ് പുറത്തുവന്നത്.

വീണ്ടും ഇത്തരത്തിലുള്ള ഡിസ്‌പ്ലേയുമായി എത്തുകയാണ് റിയല്‍മി. 6.3 ഇഞ്ച് ഡിസ്‌പ്ലേ എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തും. എന്നാല്‍ ഫോണിന് വില 12000 രൂപമാത്രം. യു വണ്‍ എന്ന് ഈ മോഡല്‍ ഡിസംബര്‍ ആദ്യവാരം വിപണിയിലെത്തും. മീഡിയാടെക് ഹീലിയോ പി70 പ്രോസസ്സറുമായി പുറത്തെത്തുന്ന ആദ്യഫോണാണിത്.

25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. സോണി ഐഎംഎക്‌സ് 576 സെന്‍സറും എഫ്2.0 അപ്പേര്‍ച്ചറുമുള്ള മികച്ച ക്യാമറയാണിത്. പിന്നില്‍ 13+2 മെഗാപിക്‌സല്‍ ക്യാമറകള്‍. ആന്‍ഡ്രോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയ ഫോണിന് 3 ജിബി 16 ജിബി വേരിയന്റും 4, 32 വേരിയന്റുമാണുള്ളത്. 4 ജിബി വേരിയന്റിന് 14,500 രൂപ വിലവരും.

DONT MISS
Top