പനമരത്ത് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നതായി പരാതി

കല്‍പ്പറ്റ: വയനാട്, പനമരത്തെ തലക്കല്‍ ചന്തു സ്മാരക ഭൂമിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നതായി പരാതി. മ്യൂസിയം നിര്‍മ്മാണത്തിനായി അനുവദിച്ച സ്ഥലത്താണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്.

പനമരം വില്ലേജ് പരിധിയില്‍ തലക്കല്‍ ചന്തു സ്മാരകം നിലനില്‍ക്കുന്ന ഒരു ഏക്കര്‍ 22 സെന്റ് ഭൂമിയിലാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. നിരന്തരമായ ഇടപെടലുകളുടെ ഭാഗമായാണ് 2014 പനമരം സ്‌കൂളിന് സമീപത്തുള്ള കോളി മരച്ചുവട്ടില്‍ ദേശീയ യോദ്ധാവ് തലക്കല്‍ ചന്തുവിന് സ്മാരകം നിര്‍മ്മിച്ചത്. എന്നാല്‍ കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ലാത്തതിനാല്‍ സുരക്ഷ ചങ്ങലകളും ജനലുകളും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. സ്മാരകത്തിനായി വിനോദസഞ്ചാരവകുപ്പ് ഏറ്റെടുത്ത ഭൂമിയിലാണ് നിര്‍മ്മാണം.

ചരിത്ര പുരുഷനായ തലക്കല്‍ ചന്തുവിനെ അധികൃതര്‍ അവഗണിക്കുന്നുവെനാണ് ആരോപണം.  സ്മാരകത്തിനായി അനുവദിച്ച ഭൂമിയുടെ രേഖകള്‍ നല്‍കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്നുമാവശ്യപ്പെട്ട് വനവാസി വികാസ കേന്ദ്രം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top