‘വിജയ് സൂപ്പറും പൗര്‍ണമിയും’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ഹിറ്റ് കൂട്ടുകെട്ട് വീണ്ടും

സൂപ്പര്‍ഹിറ്റ് ചിത്രമായ സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും ഒന്നിക്കുന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സംവിധായകന്‍ തന്നെ കഥയും തിരക്കഥയും ഗാനങ്ങളും രചിച്ച ചിത്രം നിര്‍മിക്കുന്നത് എ കെ സുനിലാണ്. സംഗീതം പ്രിന്‍സ് ജോര്‍ജ്ജ്.

രസകരമായ ട്രെയ്‌ലര്‍ മറ്റൊരു സൂപ്പര്‍ ഹിറ്റിന്റെ സൂചനയാണ് നല്‍കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ വലിയ വരവേല്‍പ്പാണ് ട്രെയ്‌ലറിന് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

DONT MISS
Top