2.0യിലെ ആദ്യ വീഡിയോഗാനമെത്തി; വര്‍ണശബളമായ യന്തിരലോകത്തേക്ക് ക്ഷണിച്ച് ശങ്കര്‍

ബ്രഹ്മാണ്ഡ ചിത്രമായ 2.0 എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘യന്തിരലോകത്തെ സുന്ദരിയേ’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. പണം വാരിയെറിഞ്ഞ് ഒരുക്കിയിട്ടുള്ള ഗാനരംഗത്തിന്റെ സെറ്റുകള്‍ പലയിടത്തും പഴയ മലയാള സിനിമകളിലെ ‘ജോസ്പ്രകാശ് സങ്കേതങ്ങളെ’ ഓര്‍മിപ്പിക്കുന്നുണ്ട്. സ്റ്റാര്‍വാര്‍സ് പോലുള്ള പല ഹോളിവുഡ് സിനിമകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയെന്ന തോന്നലും ഗാനം കാണുമ്പോഴുണ്ടാകാം.

ശങ്കര്‍ സംവിധാനം ചെയ്ത് എആര്‍ റഹ്മാന്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുഭാസ്‌കരനാണ്. രജനികാന്തും അക്ഷയ് കുമാറും ആമി ജാക്‌സണും പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റിനാണ് കളമൊരുങ്ങുന്നത്. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ വീഡിയോ ഗാനത്തിന് ലഭിക്കുന്ന പ്രതികരണം അത്ര മികച്ചതല്ല.

DONT MISS
Top