പാമ്പാട്ടിയുടെ നിര്‍ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണാന്ത്യം

ആന്ധ്രാപ്രദേശ്: പാമ്പാട്ടിയുടെ വാക്കു കേട്ട് മൂര്‍ഖനെ കഴുത്തില്‍ ചുറ്റിയ 24 കാരനായ യുവാവ് കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ സുല്ലുര്‍പേട്ടയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. ജനമധ്യത്തില്‍ നിന്ന് ആള്‍ക്കുട്ടത്തെ അതിശയിപ്പിക്കുകയായിരുന്ന പാമ്പാട്ടി ജഗദീഷ് എന്ന യുവാവിനെ അടുത്ത് വിളിച്ചു വരുത്തുകയായിരുന്നു.

പാമ്പിനെ കഴുത്തില്‍ അണിയാന്‍ പറഞ്ഞപ്പേള്‍ ജഗദീഷ് അതേപടി അനുസരിക്കുകയാണ് ചെയ്തത്. കഴുത്തില്‍ ചുറ്റിയതിന് ശേഷം പാമ്പിനെ തിരിച്ചു നല്‍കുമ്പോഴാണ് ജഗദീഷിന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ബോധം കെട്ട് വീണ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പാട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ജഗദീഷിന്റെ സുഹൃത്ത് എടുത്ത വീഡിയോ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

DONT MISS
Top