ശബരിമല: പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്; സ്‌റ്റേ ഇല്ല

ദില്ലി: ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് തീരുമാനിച്ചു. ജനുവരി 22 ന് ആണ് വാദം കേള്‍ക്കുക. അതേ സമയം യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് സെപ്റ്റംബര്‍ 28 ന് പുറപ്പടിവിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിക്ക് എതിരായി സമര്‍പ്പിച്ചിരിക്കുന്ന റിട്ട് ഹര്‍ജികള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ വ്യക്തമാക്കിയിരുന്നു.

ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ സമര്‍പ്പിക്കപ്പെട്ട 49 പുനഃപരിശോധന ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ച് അംഗ ഭരണഘടന ബെഞ്ച് ചേമ്പറില്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍ , എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ആണ് ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ . പുനഃപരിശോധന ഹര്‍ജികളും, ഒപ്പം നല്‍കിയിരിക്കുന്ന അപേക്ഷകളും തുറന്ന കോടതിയില്‍ ജനുവരി 22 ന് കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.

എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇതോടെ മണ്ഡല മകര വിളക്ക് കാലത്തും യുവതി പ്രവേശന വിവാദം നിലനില്‍ക്കും എന്ന് ഉറപ്പായി. ഇതിനിടെ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിക്ക് എതിരായി സമര്‍പ്പിച്ചിരിക്കുന്ന റിട്ട് ഹര്‍ജികള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ വ്യക്തമാക്കിയിരുന്നു.

റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ വിജയ് ഹന്‍സാരിയ ആവശ്യപ്പെട്ടിരുന്നു. റിട്ട് ഹര്‍ജികള്‍ നല്‍കിയവര്‍ തന്നെ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയ കാര്യവും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

DONT MISS
Top