കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലുകള്‍ക്ക് പിന്തുണ നല്‍കുന്നു: നരേന്ദ്ര മോദി

ജഗദാല്‍പൂര്‍: കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലുകള്‍ക്ക് പിന്‍തുണ നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിച്ച് നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടെത്തിക്കുന്ന അര്‍ബല്‍ നക്‌സലുകളെ കോണ്‍ഗ്രസ് പിന്‍താങ്ങുന്നു. ഛത്തീസ്ഖഢില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിയുടെ പ്രസ്ഥാവന.

“കൈയ്യില്‍ പേന പിടിക്കേണ്ട കുട്ടികള്‍ ഇന്ന് ആയുധ ധാരികളായാണ് നടക്കുന്നത്. അര്‍ബന്‍ നക്‌സലുകള്‍ ആഡംബരജീവിതമാണ് നയിക്കുന്നത്. എന്നാല്‍ അവര്‍ പാവപ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു. ഇവര്‍ കോണ്‍ഗ്രസ് പിന്‍തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.

“കഴിഞ്ഞ പത്ത് വര്‍ഷക്കാലം സര്‍ക്കാരിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും തടസപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പദ്ധതികളെല്ലാം പരമാവതി വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് രമണ്‍സിംഗ് സംസ്ഥാനത്ത് വികസനം കൊണ്ടുവന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഖഢില്‍ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top