നെഹ്രുട്രോഫി വള്ളം കളി നാളെ; ജലമാമാങ്കത്തിന് തുഴയെറിയാനൊരുങ്ങി വള്ളങ്ങള്‍


കായല്‍പ്പരപ്പിനെ ആവേശത്തിലാഴ്ത്താന്‍ 66-ാമത് നെഹ്രു ട്രോഫി വള്ളം കളി നാളെ പുന്നമടക്കായലില്‍ അരങ്ങേറും. ഉച്ചക്ക് രണ്ടുമണിക്ക് ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനും കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങളുമാണ് വിശിഷ്ട അതിഥികള്‍. മൂന്നു മാസം മുന്‍പ് നടക്കേണ്ടിയിരുന്ന വളളംകളി പ്രളയത്തെത്തുടര്‍ന്നാണ് മാറ്റി വച്ചത്.

1200 മീറ്ററുകളിലായി 81 ടീമുകളാണ് മത്സരിക്കുന്നത്. ചുണ്ടന്‍ വള്ളം എ ഗ്രേഡ്, ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ് , ബി ഗ്രേഡ് എന്നിവയാണ് മത്സര വിഭാഗങ്ങള്‍. ആലപ്പുഴ ജില്ലാകളക്ടര്‍ ചെയര്‍മാനായിട്ടുള്ള ബോട്ട് റേസ് കമ്മറ്റിയുടെ നേതൃത്ത്വത്തിലാണ് വള്ളം കളി സംഘടിപ്പിക്കുന്നത്.

ചരിത്രത്തിലേറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്ന പ്രത്യേകതയും ഇത്തവണത്തെ വള്ളംകളിക്കുണ്ട്. കേരള പൊലീസ് നയിക്കുന്ന ടീമും മത്സരത്തിനെത്തുന്നുണ്ട്. 2015,2016,2017 മുതല്‍ വിദേശ വനിതകളുടെ ടീമും മത്സരിക്കാറുണ്ട്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടക്കുന്ന ജലമേളയെ വരവേല്‍ക്കാന്‍ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top